ഉമ്മൻ ചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പൊതുഅവധി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചാണ് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണത്തിനും സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്. ...