ബംഗാളിലും ഭൂചലനം ; തുടർച്ചയായ ഭൂചലനങ്ങളിൽ ആശങ്കയുമായി ഉത്തരേന്ത്യ
കൊൽക്കത്ത : കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി ഭൂചലനങ്ങൾ ഉണ്ടാകുന്നതിന്റെ ആശങ്കയിലാണ് ഉത്തരേന്ത്യ. ബുധനാഴ്ച പശ്ചിമബംഗാളിലും ഭൂചലനം അനുഭവപ്പെട്ടു. ഒരാഴ്ചക്കുള്ളിൽ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളത്. ...






















