pakisthan

ഇമ്രാന്റെ ഭരണകാലത്ത് ഭാര്യയുടെ സുഹൃത്തിന്റെ ആസ്തിയിൽ നാലിരട്ടി വർധനവ്; എല്ലാം വെറും ആരോപണങ്ങൾ മാത്രമാണെന്ന് മുൻ പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയുടെ അടുത്ത സുഹൃത്ത് ഫർഹത്ത് ഷഹ്സാദിയുടെ സമ്പത്ത് ക്രമതീതമായി വർധിച്ചുവെന്ന് റിപ്പോർട്ട്. ഇമ്രാൻ ഖാൻ സർക്കാരിന്റെ സമയത്ത് യുകെയിൽ ...

ഇമ്രാൻ ഖാന്റെ പ്രസംഗങ്ങളോ വാർത്താ സമ്മേളനങ്ങളോ ടിവിയിൽ സംപ്രേഷണം ചെയ്യരുത്; വിലക്കുമായി പാക് ഭരണകൂടം

ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ പ്രസംഗങ്ങളോ വാർത്താ സമ്മേളനങ്ങളോ ഒരു കാരണവശാലും സംപ്രേഷണം ചെയ്യരുതെന്ന ഉത്തരവുമായി പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി. തത്സമയം ആണെങ്കിലും റെക്കോർഡ് ചെയ്തതാണെങ്കിലും ...

പാകിസ്താൻ സൂപ്പർ ലീഗ് നടക്കുന്ന സ്റ്റേഡിയത്തിൽ അധിക സുരക്ഷയ്ക്കായി ക്യാമറകൾ സ്ഥാപിച്ചു; ഒടുവിൽ ക്യാമറകളും ബാറ്ററികളും കേബിളുകളും കടത്തി മോഷ്ടാക്കൾ; ലക്ഷങ്ങളുടെ നഷ്ടം

ലാഹോർ: പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്ന ലാഹോർ സ്‌റ്റേഡിയത്തിലെ എട്ട് സുരക്ഷാ ക്യാമറകൾ മോഷണം പോയി. ക്യാമറകൾക്കൊപ്പം ജനറേറ്ററിലെ ബാറ്ററികളും ഫൈബർ കേബിളുകളും മോഷ്ടിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ...

തീവ്രവാദികളുടെ അഭയസ്ഥാനമാണ് പാകിസ്താൻ, ആദ്യം നിങ്ങൾ സ്വന്തം കാര്യം ശരിയാക്കൂ; യുഎൻ ജനറൽ അസംബ്ലിയിൽ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ജനറൽ അസംബ്ലിയിൽ പാകിസ്താൻ കശ്മീർ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ത്യ രൂക്ഷ വിമർശനം ഉയർത്തിയത്. പാകിസ്താൻ തീവ്രവാദികളുടെ ...

അൽ ഖ്വയ്ദ ബന്ധത്തിന്റെ പേരിൽ 2002ൽ അറസ്റ്റിലായി; ഗ്വാണ്ടനാമോ ബേയിൽ തടവിലായിരുന്ന പാകിസ്താനി സഹോദരങ്ങൾ തിരികെ നാട്ടിലേക്ക്

അൽ ഖ്വയ്ദ ബന്ധം ആരോപിക്കപ്പെട്ട് കഴിഞ്ഞ 20 വർഷമായി ഗ്വാണ്ടനാമോ ബേയിലെ യുഎസ് സൈനിക ജയിലിൽ തടവിൽ കഴിയുകയായിരുന്ന സഹോദരങ്ങളെ സ്വദേശമായ പാകിസ്താനിലേക്ക് തിരിച്ചയച്ചതായി പെന്റഗൺ. അബ്ദുൾ ...

പാകിസ്താന് മോദിയെ വേണം; അദ്ദേഹം ഈ രാജ്യം ഭരിക്കണമെന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുകയാണ്; കണ്ണീരോടെ അപേക്ഷയുമായി പാകിസ്താൻ യുവാവ്

ലാഹോർ: പാകിസ്താന്റെ നിലവിലെ അവസ്ഥയിൽ ഷെഹബാസ് ഷെരീഫിനെതിരായ പ്രതിഷേധം കടുക്കുന്നു. ഒരു പാകിസ്താൻ യുവാവ് ഷെരീഫിനെതിരെ ആഞ്ഞടിക്കുകയും മോദിയെ പ്രകീർത്തിക്കുകയും ചെയ്യുന്ന വീഡിയോ ആണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലാകുന്നത്. ...

‘പാക് സൈന്യവും അവിടുത്തെ ജനങ്ങളും രണ്ട് തട്ടിലാണ്; വേദിയിലുള്ളവർ എന്റെ വാക്കുകളെ കയ്യടിച്ച് സ്വീകരിച്ചു’; വൈറലായ മുംബൈ ഭീകരാക്രമണ പരാമർശത്തിൽ ജാവേദ് അക്തർ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്താനിൽ ചെന്ന് നടത്തിയ പരാമർശം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. വേദിയിലിരുന്ന എല്ലാവരും തന്റെ ...

പാകിസ്താൻ പാപ്പരായിക്കൊണ്ടിരിക്കുന്ന രാജ്യമല്ല, പാപ്പരായ രാജ്യമാണ്; ഇതുവരെ രാജ്യം ഭരിച്ചവരാണ് പ്രതിസന്ധിക്ക് കാരണമെന്നും പ്രതിരോധമന്ത്രി ഖവാജ ആസിഫ്

ഇസ്ലാമബാദ്; പാകിസ്താൻ ഇപ്പോൾ തന്നെ പാപ്പരായിക്കഴിഞ്ഞുവെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സിയാൽകോട്ടിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഖവാജയുടെ പരാമർശം. ഇപ്പോൾ തന്നെ പാകിസ്താൻ വലിയ രീതിയിൽ ...

പാകിസ്താന്റെ ഭരണം താലിബാൻ പിടിച്ചെടുത്തു എന്ന് കേട്ടാലും അതിശയിക്കാനില്ല; കറാച്ചി സ്‌ഫോടനത്തിന് പിന്നാലെ പരിഹാസവുമായി തസ്ലീമ നസ്രീൻ

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ പോലീസ് മേധാവിമാരുടെ ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ പാകിസ്താനെ പരിഹസിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റീൻ. താലിബാൻ എന്നെങ്കിലും പാകിസ്താന്റെ ഭരണം ഏറ്റെടുത്തു എന്ന് കേട്ടാൽ ...

അപമാനിതനായിട്ടും വീണ്ടും തുർക്കിയിലേക്ക് പോകാനൊരുങ്ങി ഷെഹബാസ് ഷെരീഫ്; രണ്ട് രാജ്യമാണെങ്കിലും ഒരൊറ്റ ആത്മാവാണ് പാകിസ്താനും തുര്‍ക്കിക്കുമുള്ളതെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: ഭൂകമ്പത്തിൽ തകർന്ന തുർക്കി സന്ദർശിക്കാൻ താൻ പോവുകയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. തുർക്കിയിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തന്റെ യാത്രയെന്നും ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി. ...

ഒരു ലിറ്റർ പാലിന് 210, ചിക്കൻ കിലോയ്ക്ക് 780 രൂപ; പാകിസ്താനിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അവശ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയരുന്നത് തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ വിലക്കയറ്റമാണ് ഉണ്ടാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് ഒരു ...

ഇസ്ലാമിക വിരുദ്ധമായ ഉള്ളടക്കമുണ്ടെന്ന് വാദം; പ്രസ്തുത ഭാഗം നീക്കം ചെയ്യണമെന്ന മുന്നറിയിപ്പ് തള്ളിയതോടെ വിക്കിപീഡിയയ്ക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ

ഇസ്ലാമാബാദ്: വിക്കിപീഡിയയ്ക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ. വിക്കിപീഡിയയിൽ മതനിന്ദാപരമായ ഉള്ളടക്കം ഉണ്ടെന്നും, ഇത് നീക്കം ചെയ്യാൻ അവർ വിസമ്മതിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് വിക്കിപീഡിയയ്ക്ക് പാകിസ്താൻ നിരോധനം ഏർപ്പെടുത്തിയത്. ഇസ്ലാമിക വിരുദ്ധത ...

പണത്തിന് വേണ്ടി മറ്റ് രാജ്യങ്ങളോട് അപേക്ഷിക്കരുത്, ഒരു കയ്യിൽ ഖുറാനും മറുകയ്യിൽ ആണവായുധവുമായി അവിടേക്ക് ചെല്ലണം; അവർ നിങ്ങളുടെ കാലിൽ വീണ് കിടക്കും; പാകിസ്താൻ സർക്കാരിന് ഉപദേശവുമായി ഇസ്ലാമിക നേതാവ്

ഇസ്ലാമാബാദ്: പണത്തിന് വേണ്ടി മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ അപേക്ഷിക്കുന്നത് നിർത്തി ആണവായുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് വേണ്ടതെന്ന് പാക് സർക്കാരിനെ ഉപദേശിച്ച് തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) നേതാവ് സാദ് ...

സ്വന്തം പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്; ഒരു പള്ളി തകർത്തുള്ള സ്‌ഫോടനമൊന്നും അഫ്ഗാനിൽ കണ്ടിട്ടില്ല; പാക് സർക്കാരിനെതിരെ ആഞ്ഞടിച്ച് താലിബാൻ

ഇസ്ലാമാബാദ്: കാബൂളിലെ പെഷവാർ മസ്ജിദ് സ്‌ഫോടനത്തിന്റെ കാരണക്കാർ അഫ്ഗാനിസ്ഥാനാണെന്ന് കുറ്റപ്പെടുത്തിയ പാകിസ്താൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി താലിബാൻ. സ്വന്തം പരാജയങ്ങൾക്ക് മറ്റുള്ളവരുടെ മേൽ കുറ്റം ചാരേണ്ടതില്ലെന്ന് താലിബാൻ ...

പാകിസ്താനിൽ നിന്ന് അതിർത്തി കടന്നെത്തിയ ഡ്രോൺ സുരക്ഷാസേന വെടിവച്ച് വീഴ്ത്തി; ലഹരികടത്തെന്ന് സംശയം

അമൃത്സർ: പഞ്ചാബിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാകിസ്താനിൽ നിന്ന്  ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഡ്രോൺ അതിർത്തി സുരക്ഷാ സേന വെടിവച്ച് വീഴ്ത്തി. അമൃത്സറിൽ ഇന്ന് പുലർച്ചെ 2.30ഓടെയാണ് ...

അവർ ഞങ്ങളുടെ കൈകൾ കെട്ടി ആ മൃഗങ്ങൾക്ക് മുന്നിലേക്ക് വലിച്ചെറിയുകയാണ്; ഞങ്ങൾ സുരക്ഷിതരല്ലെങ്കിൽ പിന്നെ ഈ രാജ്യത്ത് ആരാണ് സുരക്ഷിതരായിട്ടുള്ളത്; പാക് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് പോലീസ് ഉദ്യോഗസ്ഥർ

ഇസ്ലാമാബാദ്: പെഷവാറിൽ നടന്ന ചാവേർ ആക്രമണത്തിന് പിന്നാലെ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി പാകിസ്താനിലെ പോലീസ് ഉദ്യോഗസ്ഥർ. തീവ്രവാദികൾക്കിടയിലേക്ക് തങ്ങൾ വലിച്ചെറിയപ്പെടുകയാണെന്ന് ഉദ്യോഗസ്ഥർ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ...

പൈപ്പ്‌ലൈൻ പദ്ധതി എത്രയും വേഗം പൂർത്തിയാക്കണം; ഇല്ലെങ്കിൽ 14,747 കോടി നഷ്ടപരിഹാരമായി നൽകണം; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താന് ഇരുട്ടടിയുമായി ഇറാൻ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന പാകിസ്താന് മുന്നറിയിപ്പുമായി ഇറാൻ. ഇറാൻ-പാകിസ്താൻ ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ പാകിസ്താൻ 18 ബില്ല്യൺ ഡോളർ (14,747 ...

യൂടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് തോട്ടിലേക്ക് മറിഞ്ഞു;പാകിസ്താനിൽ 39 പേർക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ മേഖലയിലെ ലാസ്‌ബെലയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 39 പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ക്വറ്റയിൽ ...

ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഏക രാജ്യമായതിനാൽ ഇവിടം വികസനത്തിലേക്കുയരും; പാകിസ്താന്റെ അഭിവൃദ്ധിക്ക് കാരണം അള്ളാഹുവാണെന്ന് പാക് ധനമന്ത്രി

ഇസ്ലാമാബാദ്: ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഏക രാജ്യം പാകിസ്താൻ ആയതിനാൽ രാജ്യത്തിന്റെ അഭിവൃദ്ധിയുടേയും പുരോഗതിയുടേയുമെല്ലാം കാരണക്കാരൻ അള്ളാഹുവാണെന്ന് ധനമന്ത്രി ഇഷാഖ് ദാർ. ഗ്രീൻ ലൈൻ എക്സ്പ്രസ് ട്രെയിൻ ...

ഡോളറിനെതിരെ കൂപ്പുകുത്തി പാകിസ്താൻ രൂപ; ഭക്ഷണത്തിനായി തെരുവിൽ തമ്മിലടിച്ച് ജനങ്ങൾ

ന്യൂഡൽഹി: ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാകിസ്താൻ രൂപ. ഡോളറിനെതിരെ പാകിസ്താൻ രൂപയുടെ മൂല്യം 255 രൂപയായാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് ആവശ്യമായ വായ്പകൾ നേടിയെടുക്കാൻ എക്‌സ്‌ചേഞ്ച് ...

Page 10 of 11 1 9 10 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist