ചുമയ്ക്കുള്ള മരുന്നിന് പകരം നൽകിയത് വേദനയുടെ മരുന്ന്; ഒന്നര വയസുകാരി ആശുപത്രിയിൽ
മലപ്പുറം: ചുമയ്ക്ക് ചികിത്സ തേടിയ കുഞ്ഞിന് മരുന്ന് മാറി നൽകിയതായി പരാതി. വണ്ടൂര്‍ താലൂക്കാശുപത്രിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരിക്കാണ് മരുന്ന് മാറി നൽകിയത്. ...


























