റഷ്യ-യുക്രൈൻ സംഘർഷത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം ; റിക്രൂട്ടിംഗ് ഏജൻസികളെ ജാഗ്രതയോടെ കാണണമെന്നും നിർദ്ദേശം
ന്യൂഡൽഹി : റഷ്യ-യുക്രൈൻ സംഘർഷത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾ വഴി റഷ്യയിലെത്തി റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കപ്പെട്ടവരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ...