കൊച്ചി: അജണ്ടകള്‍ വെച്ചുള്ള പരാമര്‍ശങ്ങളാണ് ജസ്റ്റിസ് കമാല്‍ പാഷ നടത്തുന്നതെന്ന് അഭിഭാഷകനും, ഇടതുപക്ഷ സഹയാത്രികനുമായ ഡോ.സെബാസ്റ്റ്യന്‍ പോള്‍. അജണ്ടകള്‍ ഉള്ളതു കൊണ്ടാണ് അദ്ദേഹത്തിന് കര്‍ദ്ദിനാളിനെതിരായ കേസ് തന്റെ ബഞ്ചില്‍ നിന്ന് മാറ്റിയപ്പോള്‍ രോഷമുണ്ടാകുന്നത്. കേരള ചെലമേശ്വര്‍ ആകാനുള്ള ശ്രമമാണ് കമാല്‍പാഷ നടത്തി കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇര ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് ആണെന്നും സെബാസ്റ്റിയന് പോള്‍ പറഞ്ഞു.
പരിഗണന വിഷയങ്ങള്‍ മാറ്റിയത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഉചിതമല്ല. ആലഞ്ചേരിക്കെതിരായ കേസ് മാറ്റിയതിലാണ് അദ്ദേഹത്തിന് പരിഭവം. പരാതികളും പരിഭവങ്ങളും ഒരു ജഡിജിക്ക് വിരമിക്കലിന് ശേഷം ഉണ്ടാകാന്‍ പാടില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു
Discussion about this post