മുംബൈ: യുപി മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസംഖാന് കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിനേക്കാള്‍ അപകടകാരിയാണെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംമ്നയിലാണ് അസംഖാനെതിരെ ശിവസേന കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തു വന്നത്.
അസംഖാന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ശിവസേനയെ ചൊടിപ്പിച്ചത്. വിഷയത്തില്‍ യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കഴിഞ്ഞ ഒക്ടോബറില്‍ അസംഖാന് കത്തയച്ചിരുന്നു.
കത്തില്‍, ആര്‍എസ്എസ് ഇന്ത്യയുടെ മതേതര സ്വഭാവത്തിനു ഭീഷണിയാണെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അസംഖാന് ആരോപിച്ചിരുന്നു.
താജ്മഹല്‍ തകര്‍ത്ത് ശിവസേന അവിടെ ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ പോകുന്നു എന്ന അസംഖാന്റെ പ്രസ്താവന വിവാദമായിരുന്നു. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 23ാം വാര്‍ഷികത്തിലാണ് ശിവസേനയെ ചൊടിപ്പിച്ച പ്രസ്താവന അസംഖാന് നടത്തിയത്.
ഇതോടെയാണ് അസംഖാനെതിരെ കടുത്തവാക്കുകളുമായി ശിവസേന രംഗത്തെത്തിയത്.
Discussion about this post